മുംബൈ• പരിശീലന മല്‍സരത്തില്‍ ഇംഗ്ലണ്ട് ഇലവനെതിരെ മഹേന്ദ്ര സിങ് ധോണിയുടെയും യുവരാജ് സിങ്ങിന്റെയും ബാറ്റിങ് വെടിക്കെട്ട്. അര്‍ധസെഞ്ചുറി നേടിയ ഇവര്‍ക്കൊപ്പം സെഞ്ചുറിയുമായി വരവറിയിച്ച അമ്ബാട്ടി റായിഡുവും ചേര്‍ന്നതോടെ ഇംഗ്ലണ്ട് ഇലവനു മുന്നില്‍ ഇന്ത്യ ഉയര്‍ത്തിയത് 305 റണ്‍സ് വിജയലക്ഷ്യം.
ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ മഹേന്ദ്ര സിങ് ധോണി അവസാനമായി ഇന്ത്യയെ നയിക്കുന്ന പരിശീലന മല്‍സരം, യുവരാജും ധോണിയും ചേര്‍ന്ന് ബാറ്റിങ് പരിശീലനത്തിനുള്ള അവസരമാക്കുകയായിരുന്നു. 97 പന്തില്‍ 11 ബൗണ്ടറിയും ഒരു സിക്സുമുള്‍പ്പെടെ 100 റണ്‍സെടുത്ത് റിട്ടയര്‍ ചെയ്ത അമ്ബാട്ടി റായിഡുവിനും 84 പന്തില്‍ എട്ടു ബൗണ്ടറിയും ഒരു സിക്സുമുള്‍പ്പെടെ 63 റണ്‍സെടുത്ത ശിഖര്‍ ധവാനും ശേഷമാണ് ഇരുവരും വെടിക്കെട്ടുമായി കളം നിറഞ്ഞത്.
Post Your Comments