ന്യൂഡല്‍ഹി•ടാറ്റ സണ്‍സ്-സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സംയുക്ത സംരംഭമായ എയര്‍ വിസ്താര തങ്ങളുടെ രണ്ടാം വാര്‍ഷികത്തില്‍ ആകര്‍ഷകമായ ഓഫറുകളുമായി രംഗത്ത്. 899 രൂപയില്‍ തുടങ്ങുന്ന ഇക്കോണമി ക്ലാസ് ടിക്കറ്റുകളാണ് വിസ്താര അവതരിപ്പിക്കുന്നത്. കൂടാതെ വിസ്താരയുടെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകളോടൊപ്പം 500 രൂപ വിലമതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകളും ലഭിക്കും.
ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രി (ജനുവരി 12) വരെ ബുക്ക് ചെയ്യുന്ന, ജനുവരി 25 നും ഒക്ടോബര്‍ 1 നും ഇടയില്‍ സഞ്ചരിക്കാനുള്ള ടിക്കറ്റുകള്‍ക്കാണ് ഇളവു ലഭിക്കുക.
2015 ജനുവരി 9 ന് സര്‍വീസ് ആരംഭിച്ച വിസ്താരയില്‍ ടാറ്റ സണ്‍സിന് 51 ശതമാനം ഓഹരിയാണുള്ളത്. ശേഷിക്കുന്ന ഓഹരികള്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ കൈവശമാണ്. ഡല്‍ഹി ആസ്ഥാനമായ വിസ്താര രാജ്യത്തെ 20 കേന്ദ്രങ്ങളിലേക്ക് പ്രതിവാരം 500 ലേറെ സര്‍വീസുകള്‍ നടത്തുന്നുണ്ട്.
Post Your Comments