ന്യൂഡല്‍ഹി: കാവേരി നദീജല പ്രശ്‌നത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തമിഴ്‌നാട് സര്‍ക്കാര്‍ തയ്യാറല്ല. സുപ്രീംകോടതി ഉത്തരവിട്ടിട്ടും കാവേരി നദിയിലെ ജലം കര്‍ണാടക വിട്ടുനല്‍കിയിട്ടില്ല. ഒടുവില്‍ നിയമം ഉപയോഗിച്ചു തന്നെ കര്‍ണാടകയോട് പോരാടാനാണ് തമിഴ്‌നാട് ശ്രമിക്കുന്നത്. സംഭവത്തില്‍ 2,480 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് തമിഴ്‌നാട്.
ഒരാഴ്ചക്കുള്ളില്‍ തമിഴ്നാടും കര്‍ണാടകയും കേസുമായി ബന്ധപ്പെട്ട സാക്ഷി പട്ടിക നല്‍കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. നാലാഴ്ചക്കുള്ളില്‍ എല്ലാ തെളിവുകളുടെ മുഴുവന്‍ പകര്‍പ്പുകളും നല്‍കണം. തമിഴ്നാടിന് കര്‍ണാടക ദിനംപ്രതി 2,000 ഘനയടി ജലം നല്‍കണമെന്ന ഇടക്കാല ഉത്തരവ് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നീട്ടിയിട്ടുണ്ട്.
ഫെബ്രുവരി ഏഴ് വരെ എല്ലാ ദിവസവും കേസ് വിചാരണ ചെയ്ത് അപ്പീലില്‍ അന്തിമ ഉത്തരവിറക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. 2007 ലാണ് നദീ ജല തര്‍ക്ക പരിഹാര ട്രൈബ്യൂണലിനെതിരെ തമിഴ്നാട്, കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
Post Your Comments