കൊല്‍ക്കത്ത : മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയ്ക്ക് ഭീഷണിക്കത്ത്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റാണ് ഇപ്പോള്‍ ഗാംഗുലി. ശനിയാഴ്ചയാണ് ഗാംഗുലിയ്ക്ക് ഈ കത്ത് കിട്ടിയത്. ജനുവരി 19ന് മിഡ്നപ്പൂര് ജില്ലയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
കത്ത് കിട്ടിയതിനെക്കുറിച്ച് ഗാംഗുലി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മിഡ്നപ്പൂര് ജില്ലയിലെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ഭീഷണിപ്പെടുത്തുന്നതാണ് കത്തിന്റെ ഉള്ളടക്കമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പരിപാടിയുടെ അധികൃതരെഗാംഗുലി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments