തൃശൂര്‍: പാമ്പാടി നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ രംഗത്ത്.ജിഷ്ണുവിന് മർദ്ദനമേറ്റതായാണ് ഇപ്പോൾ ബന്ധുക്കൾ സംശയിക്കുന്നത്.പുറത്ത വന്ന മൃതശരീരത്തിന്റെ ദൃശ്യങ്ങളില്‍ മുറിവേറ്റ പാടുകള്‍ കണ്ടതോടെയാണ് മര്‍ദ്ദനമേറ്റന്നെ സംശംയം ഉയര്‍ന്നത്.വൈസ് പ്രിന്‍സിപ്പലിന്റെ മുറിയല്‍ വച്ച് ജിഷ്ണുവിനെ ശാരീരികമായി മര്‍ദ്ദിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
നെഹ്റു കോളേജിലെ ഒന്നാം വര്‍ഷ കമ്ബ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ ജിഷ്ണുവിനെ വെള്ളിയാഴ്ച ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.പരീക്ഷക്ക് കോപ്പിയടിച്ചതിന് താക്കീതു നൽകിയതിൽ അപമാനം ഭയന്നാവാം ജിഷ്ണു ആത്മഹത്യ ചെയ്തതെന്നാണ് കോളേജ് അധികൃതർ പറയുന്നത്. എന്നാൽ ബന്ധുക്കൾ ഇത് പാടെ നിഷേധിക്കുകയാണ്. പഠനത്തിൽ അതീവ സമർത്ഥനായ ജിഷ്ണുവിന് കോപ്പിയടിക്കേണ്ട ആവശ്യമില്ലെന്നാണ് മാതാവും ബന്ധുക്കളും സഹപാഠികളും പറയുന്നത്.
ജിഷ്ണുവിന്റെ മുഖത്തും പുറത്തും ഉള്ളംകാലിലും മര്‍ദനമേറ്റതിന്റെ അടയാളമുള്ളതായി ബന്ധുക്കള്‍ പറഞ്ഞു. മൂക്കിന്റെ വലതുഭാഗത്തായി മുറിവില്‍ രക്തം കനച്ചുകിടക്കുന്നുണ്ട്.ജിഷ്ണു ആത്മഹത്യക്കു ശ്രമിച്ചതിനു ശേഷം ആശുപത്രിയില്‍ കൊണ്ടുപോകുമ്ബോഴും കോളേജില്‍ നിന്നു ആരും സഹായത്തിനുണ്ടായിരുന്നില്ലെന്നാണു സഹപാഠികള്‍ പറയുന്നത്. രാത്രി ഒരുമണിവരെ മൃതദേഹത്തിനൊപ്പം വിദ്യാര്‍ത്ഥികള്‍ മാത്രമായിരുന്നു. ഇന്നലെ ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ ജിഷ്ണുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തിട്ടും അദ്ധ്യാപകരോ പ്രിന്‍സിപ്പലോ മറ്റു മാനേജ്മെന്റ് പ്രിതിനിധികളോ പങ്കെടുത്തില്ല.
Post Your Comments