ഇന്ന് കണ്ണടകള്‍ ഉപയോഗിക്കുന്നവര്‍ ഏറെയാണ്. കണ്ണട ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചിലയാളുകള്‍ക്ക് കണ്ണട ധരിക്കാന്‍ മടിയാണ്.എന്നാല്‍ ഈ രീതി നിങ്ങളുടെ കണ്ണിനെ കൂടുതല്‍ ക്ഷയിപ്പിക്കും. എപ്പോഴും കണ്ണട ധരിക്കുകയും ഇടയ്ക്കിടെ കാഴ്ച പരിശോധിക്കുകയും ചെയ്യണം. കുട്ടികൾക്കാണെങ്കിൽ പോളികാര്‍ബണേറ്റ് ലെന്‍സുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
കണ്ണടകളുടെ ലെന്‍സില്‍ പൊടിയും മറ്റും പിടിക്കുന്നത് നിങ്ങളുടെ കാഴ്ചയെ അസ്വസ്ഥമാക്കുകയും തലവേദന ഉണ്ടാക്കുകയും ചെയ്യും. ലെന്‍സ് വൃത്തിയാക്കുന്ന ദ്രാവകവും മൃദുവായ തുണിയും ഉപയോഗിച്ച് ഗ്ലാസ് ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കണം.
സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ നിങ്ങളുടെ കണ്ണുകള്‍ക്ക് ദോഷം ചെയ്യും. കൂടുതല്‍ സമയം വെയിലത്ത് നില്ക്കുന്നുണ്ടെങ്കില് നിങ്ങളുടെ കണ്ണടയില്‍ 100% യു.വി ഫില്‍ട്രേഷന്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഗ്ലാസുകള്‍ നിങ്ങള്‍ക്ക് യോജിച്ചതും തെളിഞ്ഞതുമായിരിക്കണം. ഭാരം കൂടിയ, ലൂസായ, നേരെയല്ലാത്ത ഗ്ലാസുകളുള്ള കണ്ണടകള്‍ കാഴ്ചയ്ക്ക് കൂടുതല്‍ തകരാറ് സൃഷ്ടിച്ചേക്കാം.
Post Your Comments