News

ജിഷ്ണുവിന്റെ മരണം: യുവജന കമ്മീഷന്‍ കേസെടുത്തു സാങ്കേതിക സർവകലാശാല വിശദീകരണം ആവശ്യപ്പെട്ടു

തിരുവനന്തപുരം:ജിഷ്ണുവിന്റെ മരണത്തിൽ വിശദമായ അന്വേഷണങ്ങളുടെ ഭാഗമായി കേരളയുവജന കമ്മീഷന്‍ കോളേജിനെതിരെ സ്വമേധയാ കേസെടുത്തു . കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളേജ് ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ കോഴിക്കോട് സ്വദേശി ജിഷ്ണു പ്രണോയിയെ ഹോസ്റ്റല്‍ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാങ്കേതിക സർവകലാശാലയും വിഷയത്തിൽ കോളേജിനോട്‌ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട് . വിദ്യാർത്ഥികളുടെ വ്യക്തിസ്വാതന്ത്ര്യങ്ങളിൽ കൈകടത്തുകയും, അനാവശ്യമായ ശിക്ഷാ നടപടികളും കോളേജിൽ വര്ഷങ്ങളായി തുടരുകയാണെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button