ജിയോ ടീമിന്റെ പേരില്‍ വാട്ട്സ്ആപ്പിൽ വ്യാജസന്ദേശം പ്രചരിക്കുന്നു. ജിയോ സിം അപ്ഗ്രേഡ് ചെയ്താൽ മാര്‍ച്ച് 31 വരെ അണ്‍ലിമിറ്റഡായി ബ്രൗസ് ചെയ്യാമെന്നാണ് സന്ദേശം. അപ്ഗ്രേഡ് ചെയ്യുന്നതിനായി ഒരു ലിങ്കും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്. മെസേജില്‍ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്ന ഒരു പുതിയ പേജിലേക്ക് എത്തും.
എന്നാൽ റിലയന്‍സ് ജിയോ ഇന്‍ര്‍നെറ്റ്- വോയ്സ് കോള്‍ സര്‍വ്വീസ് അപ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇത്തരത്തില്‍ വിജ്ഞാപനം പുറത്തിറക്കിയിട്ടില്ലെന്നും ജിയോ ഉപയോക്താക്കള്‍ ഉള്‍പ്പെടെയുള്ള മൊബൈല്‍ ഉപയോക്താക്കളുടെ ഫോണില്‍ സൂക്ഷിച്ചിട്ടുള്ള കോണ്ടാക്ട് ലിസ്റ്റും മറ്റ് വ്യക്തിഗത വിവരങ്ങളും ലഭിക്കാനുള്ള ഹാക്കര്‍മാരുടെ തട്ടിപ്പാണെന്നുമാണ് റിലയൻസ് നൽകുന്ന വിശദീകരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിയോയുടെ ഔദ്യോഗിക വെബ്ബ്സൈറ്റ് സന്ദര്‍ശിക്കാനും കമ്പനി ആവശ്യപ്പെടുന്നു.
Post Your Comments