
ഗുണ്ടൂര്‍: രോഗബാധിതനായി മരണമടഞ്ഞ മകനുമായി പരലോകത്ത് കൂടിച്ചേരാന്‍ വ്രതാനുഷ്ഠാനത്തോടെ മാതാപിതാക്കള്‍ ജീവൻ വെടിഞ്ഞു. 45 ദിവസം മുൻപ് വൈറല്‍ പനി ബാധിച്ച് മരണമടഞ്ഞ 14 കാരന്‍റെ അരികിലെത്താനായിരുന്നു മാതാപിതാക്കളുടെ ഈ പ്രവൃത്തി. ഇവരുടെ മകന്‍ 14 കാരന്‍ വംശികൃഷ്ണ ശ്രീചൈതന്യ സ്കൂളിലെ ഹോസ്റ്റലിൽ നിന്നായിരുന്നു പഠിച്ചിരുന്നത്.
കുട്ടി ഒരാഴ്ച വൈറല്‍ പനി പിടിപെട്ടു കിടക്കുകയും സ്കൂൾ അധികൃതർ വേണ്ട പരിചരണം കൊടുക്കുകയോ മാതാപിതാക്കളെ അറിയിക്കുകയോ ചെയ്തിരുന്നില്ല. കുട്ടി മരണപ്പെട്ടതിനു ശേഷം മാത്രമാണ് മാതാപിതാക്കളെ വിവരമറിയിച്ചത്.തുടര്‍ന്ന് സ്കൂളിലെ പ്രിന്‍സിപ്പലിനും ജീവനക്കാര്‍ക്കും എതിരേ പോലീസ് കേസെടുത്തിരുന്നു.എന്നാൽ ഉന്നത പിടിപാട് മൂലം ഇവർ അന്വേഷണത്തെ സ്വാധീനിച്ചു. തുടർന്ന് പിതാവ് ചന്ദ്രശേഖര്‍ റാവു പോലീസ് സ്റേഷനിൽ കയറിയിറങ്ങുകയും ചെയ്തു. മകന് നീതി ലഭിക്കാത്തതിൽ മാതാപിതാക്കൾ ദുഖിതരായിരുന്നു.
തുടർന്ന് ഇവർ മകന്‍റെ അരികില്‍ സ്വര്‍ഗ്ഗത്തില്‍ എത്തുന്നതിനായി കഴിഞ്ഞ രണ്ടാഴ്ച വ്രതം നോല്‍ക്കുകയും ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അകന്നു കഴിയുകയും ചെയ്തു.രണ്ടാഴ്ച തീവ്രവ്രതത്തോടെ കഴിയുകയും അവസാന ദിവസമായവൈകുണ്ഠ ഏകാദശിനാളിൽ നന്നേ പുലര്‍ച്ചെ എഴുന്നേറ്റ് കുളിച്ചു ശുദ്ധിയായ പ്രാര്‍ത്ഥനകളും പൂജകളുമെല്ലാം കഴിച്ച ശേഷം സീലിംഗ് ഫാനിൽ ഇരുവരും കെട്ടിത്തൂങ്ങുകയായിരുന്നു.സംഭവം വന്‍ വിവാദമാകുകയും തുടർന്ന് നാട്ടുകാരും പ്രതിപക്ഷ പാര്‍ട്ടികളും പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തു.
Post Your Comments