India

ഫരീദാബാദ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത്

ഫരീദാബാദ്•ഫരീദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിയ്ക്ക് ഉജ്ജ്വല വിജയം. ഞായറാഴ്ച നടന്ന തെരഞ്ഞടുപ്പില്‍ ആകെയുള്ള 40 സീറ്റുകളില്‍ 30 ലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ശേഷിക്കുന്ന 10 സീറ്റുകളില്‍ സ്വതന്ത്രന്‍മാരാണ് വിജയിച്ചത്. ഡിസംബറില്‍ ചണ്ഡിഗഡ് മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന് പിന്നാലെയാണ് ഫരീദാബാദിലും ബി.ജെ.പി വന്‍ വിജയം കരസ്ഥമാക്കുന്നത്.

ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ ആദ്യമായാണ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നത്. നേരത്തെ, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുന്നതിന് വിലക്കുണ്ടായിരുന്നു.

നോട്ടു നിരോധനം അടക്കമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങള്‍ക്കുള്ള അംഗീകാരമാണ് ബി.ജെ.പിയുടെ വന്‍ വിജയമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പ്രതികരിച്ചു.

അതേസമയം, ഭരണസംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് നേടിയ വിജയമാണ് ബി.ജെ.പിയുടേതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button