International

അമ്മയുടെ കാമുകനില്‍നിന്ന് പീഡനം ഏറ്റുവാങ്ങേണ്ടിവന്ന മകള്‍; മൃതദേഹം മാസങ്ങളോളം ടിന്നില്‍ സൂക്ഷിച്ചു

പെന്‍സില്‍വാനിയ: അമ്മ നോക്കി നില്‍ക്കെ മകളെ അമ്മയുടെ കാമുകന്‍ പീഡിപ്പിച്ച് കൊലപ്പെടുത്തി. അമേരിക്കയിലെ പെന്‍സില്‍വാനിയയിലാണ് നെഞ്ച് നുറുക്കുന്ന അക്രമം നടന്നത്. ലൈംഗിക അതിക്രമത്തിന് മക്കളെ പോലും വിറ്റ് കാശാക്കുന്ന മാതാപിതാക്കളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.

ഗ്രേസ് പാര്‍ക്കര്‍ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. അമ്മ സാറാ പാര്‍ക്കറും കാമുകന്‍ ജേക്കബ് സള്ളിവനും ചേര്‍ന്നാണ് ഗ്രേസിനെ മരണത്തിലേക്ക് തള്ളിവിട്ടത്.
സള്ളിവന്‍ പെണ്‍കുട്ടിയെ മര്‍ദിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്തു. അമ്മ ഈ സമയം പെണ്‍കുട്ടിക്ക് വേദന സംഹാരി നല്‍കി.

തുടര്‍ച്ചയായി പീഡനം ഏറ്റുവാങ്ങുകയായിരുന്നു പെണ്‍കുട്ടി. ഒടുവില്‍ കാമുകന്‍ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ മൃതദേഹം മാസങ്ങളോളം ടിന്നില്‍ സൂക്ഷിച്ച ശേഷം അവയവങ്ങള്‍ വേര്‍പ്പെടുത്തി ഉപേക്ഷിക്കുകയും ചെയ്തു. സാറയുടെ ദത്തുപുത്രിയാണ് ഗ്രേസ്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൂന്നു മാസമാണ് മൃതദേഹം ഒളിപ്പിച്ചുവച്ചത്. ഇതിനിടയില്‍ കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് സാറ തന്നെ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button