കോട്ടയം: കേരളജനപക്ഷം എന്ന പുതിയ പാർട്ടിയുമായി പി.സി ജോർജ്. ജനുവരി 30ന് പാര്‍ട്ടിയുടെ പ്രഖ്യാപന കണ്‍വന്‍ഷന്‍ നടക്കും.നോട്ട് അസാധുവാക്കലിനെതിരെയാണ് പാർട്ടിയുടെ ആദ്യസമരമെന്നും മൂന്ന് മുന്നണികളോടും സമദൂര നിലപാട് സ്വീകരിക്കുകയാണ് പാര്‍ട്ടിയുടെ നയമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
കേരള കോണ്‍ഗ്രസ് സെക്കുലര്‍ പിരിച്ചുവിട്ടാണ് കേരള ജനപക്ഷം രൂപീകരിക്കുന്നത്. ഇനി ഒരിക്കലും കേരള കോണ്‍ഗ്രസ് എന്ന പേര് ഉപയോഗിക്കില്ല. കേരള കോണ്‍ഗ്രസാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതിയും കൊള്ളരുതായ്മയും കാണിച്ചിട്ടുള്ളത്. തനിക്ക് ആ പേര് പോലും അറപ്പുണ്ടാക്കുന്നുവെന്നും ജോര്‍ജ് കൂട്ടിച്ചേർത്തു.
Post Your Comments