മംഗുളൂരു:മൂന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു. മംഗളുരു കുന്താപുരത്താണ് സംഭവം.നാഗമ്മ ശേഖർ പൂജാരി എന്നീ ദമ്പതികൾ ആണ് കുട്ടിയെ വിറ്റത്. ഒരു ബാങ്ക് ഉദ്യോഗസ്ഥനാണു ഇവർ കുട്ടിയെ വിറ്റത്. ഡിസംബര്‍ 23നാണ് നാഗമ്മ പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. എന്നാൽ ഇവർ വീട്ടിലെത്തിയപ്പോൾ കുഞ്ഞു കൂടെയില്ലാത്തത് നാട്ടുകാർക്ക് സംശയത്തിനിടയാക്കി. അവരാണ് വിവരം പോലീസിൽ അറിയിച്ചത്. വിറ്റ കുട്ടിയെ കൂടാതെ ദമ്പതികൾക്ക് വേറെ അഞ്ച് മക്കള്‍ കൂടിയുണ്ട്.
Post Your Comments