കായംകുളം : പട്ടാപ്പകൽ യുവതിയെ കടന്നു പിടിച്ച രണ്ടു പേരെ കായംകുളം പൊലീസ് പിടികൂടി. ഓച്ചിറ മേന്മന സ്വദേശി നിധിൻ, വിശാഖ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
കായംകുളം കെഎസ്ആർടിസി ജംക്‌ഷനു സമീപം നടന്നു പോവുകയായിരുന്ന യുവതിയെ സ്കൂട്ടറിൽ എത്തിയ യുവാക്കൾ കടന്നുപിടികച്ച ശേഷം ഇവർ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇവർ ഓട്ടിച്ച സ്കൂട്ടറിന്റെ നമ്പർ സഹിതം കഴിഞ്ഞ ദിവസം നൽകിയ പരാതിയിലാണ് പോലീസ് ഇവരെ പിടി കൂടിയത്.
Post Your Comments