ന്യൂഡല്‍ഹി• റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് ഇനി കൂടുതല്‍ എളുപ്പമാകും. കൂടുതല്‍ സൗകര്യങ്ങളുമായി പുതിയ ആപ്ലിക്കേഷനുമായി രംഗത്തെത്തിയിരിക്കുകയാണ് ഐ.ആര്‍.സി.ടി.സി. “ഐ.ആര്‍.സി.ടി.സി റെയില്‍ കണക്റ്റ്”എന്ന് പേരിട്ടിരിക്കുന്ന ആപ് അടുത്തയാഴ്ച ഔദ്യോഗികമായി പുറത്തിറക്കും.
നിലവിലെ ഐ.ആര്‍.സി.ടി.സി കണക്റ്റ് എന്ന ആപിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത്. ഇതില്‍ നിന്ന് കൂടുതല്‍ ഫീച്ചറുകളോടെയാണ് “ഐ.ആര്‍.സി.ടി.സി റെയില്‍ കണക്റ്റ്” എത്തുന്നതെന്നാണ് സൂചന.
Post Your Comments