International

ഇന്ത്യയും അമേരിക്കയും കൈകോര്‍ത്തതിലൂടെ നഷ്ടം തീവ്രവാദികള്‍ക്കെന്ന് വൈറ്റ് ഹൗസ്

വാഷിങ്ടണ്‍ : തീവ്രവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും കൈകോര്‍ത്തതിലൂടെ നഷ്ടം തീവ്രവാദികള്‍ക്കെന്ന് വൈറ്റ് ഹൗസ്. ഇന്ത്യ അമേരിക്ക സഹകരണത്തിലൂടെ ഇന്ത്യക്കാരുടെയും അമേരിക്കക്കാരുടെയും ജീവന്‍ സംരക്ഷിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു. ഇത് വലിയൊരു നേട്ടമാണെന്നും ലെവോയ് പറയുന്നു. എന്‍എസ്ജിയില്‍ അംഗമാകാന്‍ ഇന്ത്യയ്ക്ക് അധികം കാത്തിരിക്കേണ്ടി വരില്ലെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയ്ക്ക് അംഗമാകാന്‍ കഴിയാത്തതില്‍ അമേരിക്കയ്ക്ക് വിഷമമാണെന്നും ലെവോയ് പറയുന്നു.ഈ സഹകരണത്തിലൂടെ ഇരുരാജ്യങ്ങള്‍ക്കുമെതിരായ ഭീഷണി കുറക്കാനായെന്നും കൂടാതെ നിരവധി തീവ്രവാദ പ്ലോട്ടുകള്‍ തകര്‍ക്കാനായെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. എട്ടു വര്‍ഷത്തെ ഒബാമ ഭരണത്തില്‍ ഈ സഹകരണം വളരെ വിജകരമായിരുന്നുവെന്നും ഇത് ഇനിയും ഇങ്ങനെ തന്നെ തുടരുമെന്നാണ് കരുതുന്നതെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനായ പീറ്റര്‍ ലെവോയ് പറയുന്നു. ഇന്ത്യ അമേരിക്ക സഹകരണത്തിലൂടെ ഇന്ത്യക്കാരുടെയും അമേരിക്കക്കാരുടെയും ജീവന്‍ സംരക്ഷിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു. ഇത് വലിയൊരു നേട്ടമാണെന്നും ലെവോയ് പറയുന്നു. എന്‍എസ്ജിയില്‍ അംഗമാകാന്‍ ഇന്ത്യയ്ക്ക് അധികം കാത്തിരിക്കേണ്ടി വരില്ലെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയ്ക്ക് അംഗമാകാന്‍ കഴിയാത്തതില്‍ അമേരിക്കയ്ക്ക് വിഷമമാണെന്നും ലെവോയ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button