KeralaNews

പശുവിനും എരുമയ്ക്കും ആധാറല്ല?

തിരുവനന്തപുരം: രാജ്യത്തെ പശുവിനും എരുമയ്ക്കും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നത് ആധാറല്ല.മറിച്ച് ഹെല്‍ത്ത് കാര്‍ഡാണ് നല്‍കുക.കാര്‍ഷികമേഖലയിലെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് കര്‍ഷകര്‍ക്കേര്‍പ്പെടുത്തിയ സോയില്‍ ഹെല്‍ത്ത് കാര്‍ഡിന്റെ മാതൃകയിലായിരിക്കും ഇത്.ഇവയുടെ കൃത്യമായ കണക്കെടുക്കുകയും യഥാസമയം പ്രതിരോധ കുത്തിവെപ്പുകളും ആരോഗ്യപരിരക്ഷണവും ഉറപ്പാക്കുകയുമാണ് ലക്ഷ്യം.അതോടൊപ്പം പാലുത്പാദനം വര്‍ധിപ്പിച്ച് 2022 ആകുമ്പോഴേക്കും ക്ഷീരകര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ പദ്ധതിരൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.

ആധാര്‍ മാതൃകയില്‍ 12 അംഗ തിരിച്ചറിയല്‍നമ്പര്‍ ഓരോ പശുവിനും എരുമയ്ക്കും നല്‍കും. പശുവിന്റെയും എരുമയുടെയും ചെവിയുടെ നടുവില്‍ ഉടമയുടെ പേരും യുണീക് ഐഡന്റിറ്റി നമ്പറുമടക്കമുള്ള വിവരങ്ങള്‍ അടങ്ങിയ പോളിയുറേത്തീന്‍  ടാഗും ഘടിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button