രണ്ടായിരം രൂപ സ്വീകരിക്കാൻ മടിച്ച് എടിഎമ്മിൽനിന്നു രണ്ടായിരത്തിൽ താഴെയുള്ള സംഖ്യ പിൻവലിക്കാൻ ശ്രമിക്കുമ്പോൾ പൈസ ലഭിച്ചില്ലെങ്കിലും അതിനെ ഇടപാടായിത്തന്നെ ബാങ്കുകൾ കണക്കാക്കും. 2000 രൂപ നോട്ടിന് ആവശ്യക്കാരില്ലാത്തതിനാൽ മിക്ക ആളുകളും 1900 രൂപയാണു എടിഎമ്മുകളിൽനിന്ന് പിൻവലിക്കാൻ ശ്രമിക്കുന്നത്. എന്നാൽ പലപ്പോഴും നൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ ലഭ്യമാകാത്തതിനാൽ ഈ ഇടപാടുകൾ പരാജയപ്പെടുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ഓരോ സൗജന്യ ഇടപാടുകൾ കുറയുകയും ചെയ്യുന്നു.
കൂടാതെ മിനി സ്റ്റേറ്റ്‌മെന്റ്, ബാങ്ക് ബാലൻസ് പരിശോധന എന്നിവയും ഇടപാടുകൾ ആയിത്തന്നെ കണക്കാക്കും. അഞ്ച് ഇടപാടുകൾ കഴിഞ്ഞുള്ള ഓരോ എടിഎം ഇടപാടിനും 23 രൂപയാണു സർവീസ് ചാർജ്.
കേരളത്തിലെ എല്ലാ എടിഎമ്മുകളിലും ഒരു മാസം അഞ്ച് ഇടപാടുകൾ സൗജന്യമാണ്. എസ്ബിടി, എസ്ബിഐ ഒഴികെയുള്ള മിക്ക ബാങ്കുകളും സർവീസ് ചാർജ് ഈടാക്കുന്നുണ്ട്.
Post Your Comments