അമേരിക്ക സന്ദര്‍ശിക്കുന്നവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിക്കുന്നതായി റിപ്പോര്‍ട്ട്. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) വിഭാഗമാണ് ഇങ്ങനെയൊരു ഉദ്യമത്തിന് പിന്നിൽ
യാത്രക്കാര്‍ക്ക് കിട്ടുന്ന ഫോമുകളില്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൂടി രേഖപ്പെടുത്താനുള്ള കോളം കൂടി ഉൾപ്പെടുത്തിയിരുന്നു .ഫെയ്സ്ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍ തുടങ്ങിയ അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്താനുള്ള കോളം ഇതിലുണ്ട് .വിസ വെയ്‌വർ ആക്ട് പ്രകാരമാണ് ഇതെന്നാണ് ഔദ്യോഗിക റിപ്പോർട്ട്.ഡിഎച്ച്എസിന്‍റെ അന്വേഷണം കൂടുതല്‍ എളുപ്പമാക്കാന്‍ ഇത് സഹായിക്കും.എന്നാല്‍ ഇത് ജനങ്ങളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്നുവെന്നൊരു പരാതിയുണ്ട്.
Post Your Comments