Kerala

നോട്ട് നിരോധനം: കേന്ദ്രത്തെ കുറ്റപ്പെടുത്തി യെച്ചൂരി

തിരുവനന്തപുരം•നോട്ട് നിരോധനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി കള്ളപ്പണത്തെ വെള്ളപ്പണമാക്കി മാറ്റിയെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തിരുവനന്തപുരത്ത് നടക്കുന്ന കേന്ദ്രക്കമ്മിറ്റി യോഗത്തിന്റെ ഭാഗമായുള്ള പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോട്ട് അസാധുവാക്കലിലുടെ കള്ളപ്പണം എല്ലാം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞുവെന്നാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നത്. 2014 ല്‍ മോദി പറഞ്ഞത് കള്ളപ്പണത്തിന്റെ 90 ശതമാനവും വിദേശത്ത് ആണെന്നാണ്. അത് തിരിച്ചുപിടിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ട് ഇതുവരെ ഒരു നടപടി പോലും കേന്ദ്രം കൈക്കൊണ്ടിട്ടില്ലെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

നോട്ട് നിരോധനം വിജയമെന്ന് പറയുന്ന ബി.ജെ.പി ബാങ്കിടപാടുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button