ന്യൂഡൽഹി: യാത്രക്കാരെ ആകർഷിക്കാൻ വൻ നിരക്കിളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ.രാജധാനി എക്സ്പ്രെസ്സ് ടിക്കറ്റ് നിരക്കിനേക്കാൾ കുറവായിരിക്കും വിമാന ടിക്കറ്റ് നിരക്കെന്ന് കമ്പനി പറയുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ വരുന്ന മൂന്ന് മാസത്തേക്ക് തെരഞ്ഞെടുത്ത ആഭ്യന്തര റൂട്ടുകളിലാണ് ഇളവ് ലഭിക്കുക.ഇന്നലെ മുതലാണ് ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്.
ജനുവരി ഇരുപത്താറു മുതൽ യാത്ര ചെയ്യാനുള്ള ടിക്കറ്റുകൾ ഇങ്ങനെ ബുക്ക് ചെയ്യാവുന്നതാണ്.ഏപ്രിൽ ഇരുപത് വരെ ഇത്തരത്തിൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് വിൽപ്പന നടത്തുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.യാത്രാ തീയതിക്ക് ഇരുപത് ദിവസം മുൻപെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം.മുംബയിൽ നിന്ന് ദില്ലിയിലേക്ക് രാജധാനി എക്സ്പ്രസിൽ 2595 രൂപയാണ് ടിക്കറ്റ് നിരക്ക്.എന്നാൽ എയർ ഇന്ത്യ വിമാന ടിക്കറ്റ് 2401 രൂപക്ക് ലഭിക്കും.ഇതേ തുടർന്ന് മറ്റ് വിമാനക്കമ്പനികളും സമാനമായ ഓഫറുമായി രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments