കോതമംഗലം: തട്ടേക്കാട് വനത്തില്‍ നായാട്ടിന് പോയ നാലംഗസംഘത്തിലെ ഒരാള്‍ മരിച്ചത് ആനയുടെ ആക്രമണത്തിലല്ലെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. വെടിയേറ്റ് രക്തം വാർന്നാണ് തട്ടേക്കാട് ഞായപ്പിള്ളി വഴുതനപ്പിള്ളി മാത്യുവിന്റെ മകൻ ടോണി മരിച്ചത്. ശരീരത്തിൽനിന്നു വെടിയുണ്ട കണ്ടെടുത്തു. മരിച്ച ടോണി മാത്യുവിന്റെ ശരീരത്തിൽ മറ്റു സാരമായ പരുക്കുകളില്ല. പോസ്റ്റ്മോർട്ടത്തിന്റെ ആദ്യനിഗമനമാണിത്. റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. ആലപ്പുഴ മെഡിക്കൽ കോളജിലായിരുന്നു പോസ്റ്റ്മോർട്ടം.
ടോണിയുടെ ഇടതു തുടയില്‍ വെടിയുണ്ടയേറ്റ പാടുണ്ടായിരുന്നു. നെഞ്ചിലും അടിയേറ്റ പാടുണ്ടായിരുന്ന ടോണിയുടെ വാരിയെല്ലുകള്‍ ഒടിഞ്ഞ നിലയിലായിരുന്നു. വെടിയേറ്റു തുടയെല്ല് പൂർണമായും ചിതറിയ നിലയിലായിരുന്നു. ഇവിടെനിന്നു വൻതോതിൽ രക്തം വാർന്നുപോയി. ഒന്നര മണിക്കൂറിനുശേഷമാണു വിവരമറിഞ്ഞ് എത്തിയവർ ടോണി മാത്യുവിനെ ആശുപത്രിയിൽ എത്തിച്ചത്.
വെടിയേറ്റുള്ള മരണം ആയതുകൊണ്ട് ബാലിസ്റ്റിക് വിദഗ്ധരെ കൊണ്ടുവന്നുള്ള പരിശോധന നടത്താൻ പൊലീസ് ഒരുങ്ങുകയാണ്. അതേസമയം, ടോണിയ്ക്കൊപ്പം കണ്ടെത്തിയ ഞായപ്പിള്ളി തങ്കച്ചന്റെ മകന് ബേസിലിനെ ഗിരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആനയെ കണ്ട് സംഘാംഗങ്ങള്‍ സംഘാംഗങ്ങള്‍ ഓടി രക്ഷപെടുകയും പിന്നീട് എത്തി നോക്കുമ്പോള്‍ ടോണിയെ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു എന്നായിരുന്നു ഇയാളുടെ മൊഴി. അതേസമയം, നായാട്ടു സംഘത്തിലെ രക്ഷപ്പെട്ട ഞായപ്പിള്ളി സ്വദേശികളായ ഷൈറ്റ് (40), അജീഷ് (35) എന്നിവർ ഒളിവിലാണ്. പക്ഷിസങ്കേതത്തിന്റെ ഭാഗമായ തൊപ്പിമുടിക്കു സമീപം ബുധനാഴ്ച രാത്രിയിലാണ് സംഭവം.
Post Your Comments