തിരുവനന്തപുരം: മുസ്ലിംലീഗ് എന്ന പാര്‍ട്ടിയെ പിരിച്ചുവിടുമോ? പാര്‍ട്ടി പത്രത്തിലൂടെ ചോദ്യവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തുന്നതിനെതിരായ സുപ്രീംകോടതി വിധിക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതി വിധി കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ യുഡിഎഫിനെയും ബിജെപി നയിക്കുന്ന എന്‍ഡിഎയെയും ഒരുപോലെ പ്രതിക്കൂട്ടിലാക്കി. ജാതിമത പരിഗണനകള്‍ക്ക് അനുസൃതമായി രൂപീകരിച്ചിട്ടുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ രണ്ടു മുന്നണിയും. മുസ്ലിം ലീഗിന് ഇനി മുസ്ലിം ലീഗ് എന്ന പേരുമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നിയമപരമായി കഴിയാതെ വരും.
ഇതിനെതിരെയാണ് കോടിയേരിയുടെ ചോദ്യം. മുസ്ലിംലീഗ് എന്ന പാര്‍ട്ടിയെ പിരിച്ചുവിട്ട് അതിലെ അണികളെ വിവിധ പ്രസ്ഥാനങ്ങളില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിന് ലീഗ് നേതൃത്വം അനുമതി നല്‍കുമോ? അല്ലെങ്കില്‍ സ്വയം പേരുമാറ്റുമോ? ലീഗ് നേതൃത്വം എന്തുമാര്‍ഗം സ്വീകരിക്കുമെന്ന് നോക്കിക്കാണാമെന്നും കോടിയേരി പറയുന്നു.
Post Your Comments