കോട്ടയം : കുളിക്കാനിറങ്ങിയ അയ്യപ്പഭക്തന് മുങ്ങി മരിച്ചു. മാഹി സ്വദേശി സുജീഷ് ആണ് മീനച്ചിലാറില്‍ മുങ്ങി മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3 മണിക്ക് പാലാ കടപ്പാട്ടൂര്‍ അമ്പലത്തിന് സമീപമുള്ള കടവിലായിരുന്നു അപകടം.
സുജീഷിനെ കാണാതായതോടെ നടത്തിയ തിരച്ചിലില്‍ രാവിലെ ആറ് മണിയോടെ കടവിന് താഴെ മൃതദേഹം കണ്ടെത്തുകയായിരുന്നു. നീന്തല്‍ വശമില്ലാതിരുന്ന സുജീഷ് കാല്‍തെറ്റി ആഴമുള്ള ഭാഗത്ത് വീണ് പോയതാകാം മരണകാരണമെന്നാണ് നിഗമനം.
Post Your Comments