കേരളത്തിലെ ചില പത്രദൃശ്യമാധ്യമങ്ങൾ മോദിക്കെതിരെ കുപ്രചാരണം നടത്തുകയാണെന്ന് കെ സുരേന്ദ്രൻ .റിസർവ് ബാങ്ക് കണക്കു പറയുന്നത് വരെ കാത്തിരിക്കാൻ എന്താണിത്ര മനപ്രയാസം. ഇത്തരം വാർത്തകളുടെ ചുവടു പിടിച്ച് തോമസ് ഐസക്ക് അർമാദിക്കുകയാണെന്നും സുരേന്ദ്രൻ തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു .
പോസ്റ്റിന്റെ പൂർണ രൂപം
ബ്ളൂംബർഗ് ഡോട്ട്.കോം പടച്ചുവിട്ട വസ്തുതകൾക്കു നിരക്കാത്ത ഒരു വാർത്തയെ അടിസ്ഥാനമാക്കി നമ്മുടെ പത്രദൃശ്യമാധ്യമങ്ങൾ രണ്ടു ദിവസമായി മോദിക്കെതിരെ കുപ്രചാരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഡോക്ടർ( സാമ്പത്തിക ശാസ്ത്രം ഒഴികെ) തോമസ് ഐസക്ക് അർമാദിക്കുന്നത് ഇത് ഉയർത്തിപ്പിടിച്ചാണ്. നല്ല വിവരവും വിവേകവുമുള്ള ചില ചാനൽ അവതാരകർ പേലും (പേരു പറയാത്തത് അദ്ദേഹത്തെ ഞാൻ ഇഷ്ടപ്പെടുന്നതുകൊണ്ടാണ്) മോദി എന്തുകൊണ്ട് കണക്കു പറയുന്നില്ലെന്നാണ് ചോദിക്കുന്നത്. റിസർവ് ബാങ്ക് കണക്കു പറയുന്നത് വരെ കാത്തിരിക്കാൻ എന്താണിത്ര മനപ്രയാസം? അല്ലെങ്കിൽ തന്നെ ഈ കണക്കിൽ എന്താണിത്ര സംഭവം ഇരിക്കുന്നത്? ജനങ്ങളുടെ കയ്യിലുള്ള കറൻസി എല്ലാം ബാങ്കിൽ വരുന്നത് കൊണ്ട് സർക്കാരിനു ഒരു നേട്ടവും ഇല്ലേ? രണ്ടര ലക്ഷം രൂപയിൽ കൂടുതൽ കറൻസി ബാങ്കിൽ നിക്ഷേപിച്ചവർ ഒടുക്കുന്ന ആദായനികുതി ഒരു ചെറിയ കാര്യമാണോ? നിലവിൽ രാജ്യത്ത് എത്ര ശതമാനം ആളുകൾ നികുതി ഒടുക്കുന്നുണ്ട്? ജനസംഖ്യയിൽ എത്ര ശതമാനം ആളുകൾ വലിയ തുക ഇപ്പോൾ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്? ഒരു കാര്യം ഉറപ്പാണ് പാവപ്പെട്ടവരാരും വലിയ തുക നിക്ഷേപിച്ചിട്ടുണ്ടാവില്ല. അപ്പോൾ പിന്നെ വലിയ പണക്കാർ നിക്ഷേപിച്ച കറൻസിക്ക് നികുതിയും പിഴയും സർക്കാരിനു കിട്ടുന്നത് നിസ്സാര കാര്യമാണോ? സപ്തനക്ഷത്ര ഹോട്ടലിൽ കേന്ദ്രകമ്മിററി യോഗം കൂടി തൊഴിലാളികളെക്കുറിച്ച് പ്രമേയം പാസ്സാക്കുന്ന സി. പി. എമ്മിന് വിടുപണി ചെയ്യുന്ന മഹാൻമാർ ഒരു കാര്യം ഓർക്കുന്നത് നല്ലത്. കഴിഞ്ഞ രണ്ടു മാസത്തിലധികം നിങ്ങളെല്ലാവരും ചേർന്ന് കേരളത്തിൽ മോദിക്കും ബി ജെ പിക്കുമെതിരെ കള്ളപ്രചാരണം നടത്തിയിട്ടും ബി ജെ പിക്ക് ഒന്നും സംഭവിച്ചിട്ടില്ല. ജനപിന്തുണ കൂടുകയാണ് ചെയ്തതെന്നതിന് കൊല്ലം കോർപ്പറേഷനിലെ ഉപതെരഞ്ഞെടുപ്പു ഫലം മാത്രം മതി ഉദാഹരണം. ഭൂരിപക്ഷം ഇരട്ടി.
Post Your Comments