ന്യൂഡല്‍ഹി : രാജ്യത്തെ നടുക്കി വീണ്ടും നിര്‍ഭയ മോഡല്‍ ക്രൂര പീഡന കൊലപാതകം. ഹരിയാനയില്‍ പീഡനത്തിനിരയായ എണ്‍പത് വയസ്സുകാരി രക്തം വാര്‍ന്ന് മരിച്ചു. പ്ലാസ്റ്റിക് കുപ്പി സ്വകാര്യ ഭാഗത്ത് കുത്തിക്കയറ്റിയതിനെ തുടര്‍ന്നുണ്ടായ മുറിവാണ് മരണത്തിന് കാരണം. വൃദ്ധയോട് ഈ ക്രൂരത ചെയ്തവരെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഹരിയാനയില്‍ ഒരു വര്‍ഷത്തിനിടെ നടക്കുന്ന രണ്ടാമത്തെ സമാനമായ സംഭവമാണിത്.
ഹരിയാനയിലെ സോനിപട്ട് ബാത്ഗണിലാണ് ബുധനാഴ്ച എണ്‍പത് കഴിഞ്ഞ വൃദ്ധയ്ക്ക് നേരെ ആക്രമണമുണ്ടായത്. ഇവരുടെ സ്വകാര്യ ഭാഗത്ത് ടോയ്‌ലറ്റ് ക്ലീനറായി ഹാര്‍പ്പികിന്റെ ബോട്ടില്‍ കുത്തിയിറക്കിയ നിലയിലായിരുന്നു. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ ബലാത്സംഗം നടന്നതായി വ്യക്തമല്ല. ബലാത്സംഗ സാധ്യത തള്ളിക്കളഞ്ഞിട്ടില്ലെന്നും പോലീസ് പറഞ്ഞു. ഇത്രയും വലിയൊരു ക്രൂരത മുന്‍പ് കണ്ടിട്ടില്ലെന്നാണ് വൃദ്ധയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്. 2012 ഡിസംബറില്‍ ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ സംഭവത്തിനു സമാനമായ പീഡനമാണ് വൃദ്ധ അനുഭവിച്ചത്.
സ്വകാര്യ ഭാഗത്ത് പ്ലാസ്റ്റിക് കുപ്പി പൂര്‍ണ്ണമായും കുത്തികയറ്റിയ നിലയിലായിരുന്നു. ഇതുമൂലം വൃദ്ധയുടെ ചെറുകുടലും വന്‍കുടലും പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ആന്തരിക രക്തസ്രവത്തെ തുടര്‍ന്ന് ശ്വാസകോശം രക്തത്തില്‍ മുങ്ങിയിരുന്നു. ഇതായിരിക്കാം മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പിന്നാക്ക സമുദായത്തിലെ അംഗമാണ് വൃദ്ധ. ഇവരുടെ മക്കള്‍ക്കൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. വീടിന്റെ താഴ്‌നിലയില്‍ കട്ടിലിലാണ് വൃദ്ധയുടെ മൃതദേഹം കണ്ടെത്തിയത്. മക്കള്‍ രണ്ടു പേരും മുകള്‍നിലയിലാണ് കഴിഞ്ഞിരുന്നത്. അക്രമികള്‍ എങ്ങനെയാണ് വൃദ്ധയുടെ മുറിയില്‍ എത്തിയതെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
Post Your Comments