റിയാദ്: ഇന്ത്യന്‍ കോഴിയും അനുബന്ധ ഉത്പ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് സൗദി അറേബ്യ താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി. പക്ഷിപ്പനി പടരാന്‍ സാധ്യതയുണ്ടെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടിയെന്ന് സൗദി പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. കോഴി ഉത്പ്പന്നങ്ങളുടെ നിരോധനം സംബന്ധിച്ചു ഇന്ത്യയിലെ അഗ്രികള്‍ച്ചറല്‍ ആന്റ് പ്രൊസസ്സ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോര്‍ട് ഡവലപ്മെന്റ് അതോറിറ്റിക്ക് സൗദി പരിസ്ഥിതി മന്ത്രാലയം കത്തയച്ചു. ഇന്ത്യയില്‍ നിന്നു ഏറ്റവും കൂടുതല്‍ പൗള്‍ട്രി ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് സൗദി അറേബ്യ. നിരോധനം ഇന്ത്യയിലെ പൗള്‍ട്രി കര്‍ഷകരെ സാരമായി ബാധിക്കുമെന്നാണ് വിലയരുത്തപ്പെടുന്നത്. അതേസമയം, മൂന്നു മാസത്തിനു ശേഷം നിരോധനം പുന:പരിശോധിക്കുമെന്ന് സൗദി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
സൗദിയുടെ 15 ശതമാനം കോഴി ഉത്പ്പന്നങ്ങളും ഇന്ത്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ 117 ദശലക്ഷം ഡോളറിന്റെ കോഴി ഉത്പ്പന്നങ്ങള്‍ കയറ്റി അയച്ചിരുന്നു. ജി സി സി രാഷ്ട്രങ്ങളാണ് ഇന്ത്യയില്‍ നിന്നു കോഴി ഉത്പ്പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത്. ത്രിപുരയില്‍ നിന്നുളള കോഴി ഉത്പ്പന്നങ്ങള്‍ കുവൈറ്റ് നേരത്തെ നിരോധിച്ചിരുന്നു. സൗദിയെ പിന്തുടര്‍ന്നു മറ്റു രാജ്യങ്ങളും ഇറക്കുമതി നിരോധിച്ചാല്‍ ഇന്ത്യയിലെ കോഴി ഫാമുകള്‍ കടുത്ത പ്രതിസന്ധിയിലാകും.
Post Your Comments