IndiaNews

തലൈവിയുടെ മരണം; ശശികല പുഷ്പയുടെ ഹർജി തള്ളി

ന്യൂഡല്‍ഹി: ശശികല പുഷ്പ എം.പിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശശികല പുഷ്പ സമർപ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. മരണത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്നായിരുന്നു ശശികല പുഷ്പ ആവശ്യപ്പെട്ടിരുന്നത്. ജയലളിതയുടെ മെഡിക്കല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല എന്നും മരണം ദുരൂഹമാണെന്നും രാജ്യസഭാ അംഗമായ ശശികല ആരോപിച്ചിരുന്നു.

ആശുപത്രിയില്‍ ആരേയും സന്ദര്‍ശിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും മൃതദേഹത്തില്‍ എംബാം ചെയ്തതിന്റെ അടയാളങ്ങള്‍ വ്യക്തമായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസ് എസ്.കെ. കൗര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മരണത്തില്‍ ദുരൂഹത ഇല്ലെന്നും ഇക്കാര്യത്തില്‍ ശശികല പുഷ്പയ്ക്ക് വ്യക്തിപരമായ താല്പര്യങ്ങളുള്ളതായും ഹൈക്കോടതി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button