ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രിയങ്ക ഗാന്ധി ഇത്തവണ പ്രചരണത്തിറങ്ങുമെന്ന് സൂചന.
എങ്കിലും രാഹുല്‍ ഗാന്ധിതന്നെയാകും പ്രചരണം നയിക്കുക. ബിജെപിക്കും പ്രാദേശിക പാര്‍ടികള്‍ക്കും ഇടയില്‍ വലിയ മുന്നേറ്റമൊന്നും കോണ്‍ഗ്രസിന് പ്രതീക്ഷിക്കാനാകില്ല. ദില്ലി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിദിനെ മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയാക്കിയാക്കിയാണ് യുപിയില്‍ കോണ്‍ഗ്രസ് ഇത്തവണ പോരിനിറങ്ങുന്നത്. വിജയിക്കുക എന്നതിനെക്കാള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുന്നത് തടയുക എന്നതിനാകും കോണ്‍ഗ്രസിന്റെ പ്രധാന ശ്രമം.
സഖ്യസാധ്യതകള്‍ അനിശ്ചിതമായി തുടരുന്ന സാഹചര്യത്തില്‍ പല മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഷീലാ ദീക്ഷിദിനെ ഉയര്‍ത്തിക്കാട്ടുമ്ബോള്‍ മുന്നോക്ക വോട്ടുകളും, മുസ്ളീം പരമ്ബരാഗത വോട്ടുകളും കിട്ടുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.
Post Your Comments