പുതുച്ചേരി : പുതുച്ചേരിയില്‍ ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയും മുഖ്യമന്ത്രി വി. നാരായണ സ്വാമിയും തമ്മില്‍ തുറന്ന പോര്. ബേദി സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നുവെന്ന ആരോപണത്തിനിടെയാണ് പുതിയ സംഭവം. സര്‍ക്കാര്‍ പദ്ധതികളുടെ അവലോകനത്തിനും വിലയിരുത്തലിനും കിരണ്‍ ബേദി ഉദ്യോഗസ്ഥരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയിരുന്നു. ഇതിനെ എതിര്‍ത്ത മുഖ്യമന്ത്രി വി. നാരായണ സ്വാമി ഉദ്യോഗസ്ഥര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുന്നത് വിലക്കി ഉത്തരവിറക്കിയിരുന്നു. സാമൂഹിക മാധ്യമങ്ങളുടെ ആപ്ലിക്കേഷന്റെ സെര്‍വറുകള്‍ വിദേശരാജ്യങ്ങളിലും മറ്റും ലഭിക്കുന്നതിലാനാലാണ് സര്‍ക്കാര്‍ രേഖകളുടെ സുരക്ഷയെ ബാധിക്കുമെന്നു കാണിച്ചായിരുന്നു നടപടി. മുന്‍പ്, കിരണ്‍ ബേദി അഡ്മിനായ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ അനാവശ്യ വിഡിയോ പോസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെയോ സര്‍ക്കാരിന്റെയോ അറിവില്ലാതെ ബേദി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിലും സര്‍ക്കാരിന് പ്രതിഷേധമുണ്ടായിരുന്നു.
Post Your Comments