വാഷിങ്ടൺ : ഡൊണാള്‍ഡ് ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി ഇന്ത്യന്‍ വംശജന്‍ രാജ് ഷായെ നിയമിച്ചു. ഡെപ്യൂട്ടി കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍, റിസര്‍ച്ച് ഡയറക്ടര്‍ എന്നീ ചുമതലകളും ഇദ്ദേഹത്തിനുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് ക്ലിന്റണ്‍ വിരുദ്ധ പ്രചാരണ പരിപാടികള്‍ രാജിന്റെ നേതൃത്വത്തിൽ ആയിരുന്നു നടന്നത്.
ആഗോള തലത്തിലുള്ള പട്ടിണി അവസാനിപ്പിക്കുക എന്ന ലക്ഷ്യമിട്ടുകൊണ്ടുള്ള അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സിയായ യു.എസ്എ.ഐഡിയുടെ തലവനാണ് രാജ്. അമേരിക്കന്‍ സര്‍ക്കാരിന്റെ ഹെയ്തിയിലേയും ഫിലിപ്പീന്‍സിലേയും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കും ഇദ്ദേഹമാണ് നേതൃത്വം നല്‍കിയത്. ഗുജറാത്തില്‍ നിന്നാണ് രാജിന്റെ മാതാപിതാക്കള്‍ അമേരിക്കയിലേക്ക് കുടിയേറിയത്.
Post Your Comments