ന്യുഡല്‍ഹി: ബംഗളുരുവിന് പിന്നാലെ രാജ്യതലസ്ഥാനത്തും ലൈംഗികാതിക്രമം.പുതുവത്സര ദിനത്തില്‍ ന്യൂഡല്‍ഹിയിലെ മുഖര്‍ജി നഗറില്‍വച്ചാണ് സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ജനക്കൂട്ടം ആക്രമിച്ചത്.സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ ഇടപെടാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ ജനക്കൂട്ടം കൈയ്യേറ്റം ചെയ്തു.വനിതാ പോലീസുകാര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു. മദ്യലഹരിയിലാണ് ജനക്കൂട്ടം ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
20 ഓളം പേര്‍ ഉള്‍പ്പെട്ട സംഘമാണ് സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചത്. പോലീസ് ഇടപെട്ട് യുവതികളെ രക്ഷിക്കുകയും രണ്ട് പേരെ പിടികൂടുകയും ചെയ്തു.
Post Your Comments