![](/wp-content/uploads/2017/01/Rimi-Tomy-Hot-Photos-04.jpg)
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഗായിക റിമി ടോമിക്കെതിരെ തെളിവുകളുണ്ടെന്ന് ആദായനികുതി വകുപ്പ്. റിമി ടോമി വിദേശത്തുനിന്നും വന്‍തോതില്‍ കള്ളപ്പണം കേരളത്തിലേക്ക് എത്തിക്കുന്നതായുള്ള രഹസ്യവിവത്തിന്റെ അടിസ്ഥാനത്തിൽ മെയ് ഏഴിന് നടത്തിയ പരിശോധനയിൽ ചില രേഖകള്‍ കണ്ടെടുത്തുവെന്നും, ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രാഥമിക പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണം റിമിയുടെ അക്കൗണ്ടിലെത്തുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു
സ്റ്റേജ് പരിപാടിക്ക് ലഭിക്കുന്ന പ്രതിഫലമാണിതെന്നാണ് റിമി ടോമി വിശദീകരണമെങ്കിലും ആദായനികുതി റിട്ടേണുകളില്‍ വരുമാനത്തെ സംബന്ധിച്ച് പൊരുത്തപ്പെടാത്ത കണക്കാണ് പിടിച്ചെടുത്ത രേഖകളില ഉള്ളതെന്ന് സൂചനയും ഇവര്‍നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇടപ്പള്ളിയിലെ റിമിയുടെ വീട്ടിലും തൊട്ടടുത്തുള്ള സഹോദരന്റെ വസതിയിലുമാണ് പരിശോധന നടന്നത്.
ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തുമ്ബോള്‍ റിമി വീട്ടില്‍ ഉണ്ടായിരുന്നില്ല. തിരുവനന്തപുരത്തായിരുന്ന റിമി ടോമിയെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. റിമി ടോമിയെ കൂടാതെ അന്നേദിവസം തന്നെ വ്യവസായി മഠത്തില്‍ രഘു, അഡ്വ വിനോദ് കുട്ടപ്പന്, പ്രവാസി വ്യവസായി ജോണ്‍ കുരുവിള എന്നിവരുടെ വീടുകളിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു.
Post Your Comments