IndiaNews

ഇന്ത്യയില്‍ ഭീകരര്‍ക്കു പുറമെ മാവോയിസ്റ്റുകളും പിടിമുറുക്കുന്നു : രാജ്യത്ത് വന്‍ സ്‌ഫോടന പരമ്പര നടത്താന്‍ പദ്ധതി

നിലമ്പൂര്‍: രാജ്യത്ത് സ്ഫോടനങ്ങള്‍ നടത്താന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടിരുന്നതായി തെളിയിക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടു. കാട്ടില്‍ വെച്ച് മാവോയിസ്റ്റ് സംഘം സ്ഫോടകശേഷിയുളള ടൈമര്‍ ബോംബ് നിര്‍മ്മിക്കുന്നതും എങ്ങനെ സ്ഫോടനം നടത്തണമെന്ന് പദ്ധതിയിടുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തായത്. വനിതകള്‍ ഉള്‍പ്പടെയുളള അമ്പതോളം വരുന്ന മാവോയിസ്റ്റുകള്‍ യോഗം ചേരുന്നതും ദൃശ്യങ്ങളിലുണ്ട്. ഇത്രയും മാവോയിസ്റ്റുകള്‍ ഒന്നിച്ച് യോഗം ചേരുന്നതിന്റെ ദൃശ്യങ്ങള്‍ ആദ്യമായാണ് പുറത്ത് വരുന്നത്. ലക്ഷ്യസ്ഥാനത്ത് സ്ഥാപിച്ച് ദൂരെ മാറി നിന്ന് ഓപ്പറേറ്റ് ചെയ്യാവുന്ന ടൈം ബോബ് നിര്‍മ്മിക്കുന്നതായാണ് ദൃശ്യങ്ങളിലുളളത്. ഇത് എങ്ങനെയൊക്കെ ഉപയോഗിക്കണമെന്ന് സംഘത്തവലവന്‍ മറ്റുളളവര്‍ക്ക് നിര്‍ദേശം നല്‍കുന്നതായും ദൃശ്യങ്ങളിലുണ്ട്. തെലുങ്ക് ഭാഷയിലാണ് സംസാരം. നിയന്ത്രണമുളള ഏതോ മേഖലയിലെ സെക്യൂരിറ്റി സംവിധാനത്തെ അട്ടിമറിക്കാനാണ് മാവോയിസ്റ്റുകള്‍ സ്ഫോടനം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ദൃശ്യങ്ങള്‍ കേരളത്തില്‍വെച്ച് ചിത്രീകരിച്ചല്ലെന്നാണ് പൊലീസ് നിഗമനം. വിദഗ്ധരെക്കൊണ്ട് ദൃശ്യങ്ങള്‍ പരിശോധിപ്പിച്ച് തെളിവുകള്‍ ശേഖരിച്ച് വരികയാണ് പൊലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button