കൊച്ചി : ഇന്ന് പരിഗണിക്കാനിരുന്ന ലാവ്‌ലിൻ കേസിന്റെ പുനഃപരിശോധന ഹർജി മാറ്റി വെച്ചു. ഫെബ്രുവരി രണ്ടാംവാരം ഹര്‍ജിയില്‍ അന്തിമവാദം കേള്‍ക്കും. ഈ ആഴ്ച തുടര്‍ച്ചയായി വാദം കേള്‍ക്കാനായിരുന്നു കോടതി നേരത്തെ തീരുമാനിച്ചിരുന്നത്.
ഹൈദരാബാദില്‍ മറ്റൊരു കേസുള്ളതിനാൽ സിബിഐ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം.നടരാജന്‍ കോടതിയിൽ ഹാജരായില്ല. ഇതോടൊപ്പം പിണറായി വിജയന്റെ അഭിഭാഷകന്‍ എം.കെ. ദാമോദരനും ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കോടതിയിൽ ഹാജരായില്ല.
ലാവ്‌ലിന്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി അന്തിമ വാദത്തിനായി ജസ്റ്റിസ് പി.ഉബൈദിന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്. അവധിക്ക് ശേഷം ബെഞ്ച് മാറ്റം ഉണ്ടായതോടെയാണ് കേസ് ജസ്റ്റിസ് പി.ഉബൈദിന്റെ പരിഗണനക്കെത്തിയത്.
Post Your Comments