എറണാകുളം : എസ്എൻസി ലാവ്‌ലിൻ കേസിന്റെ പുനപരിശോധന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി കേസിലെ പ്രതികളെ വെറുതെ വിട്ട ഉത്തരവിന് എതിരെ സിബിഐ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിക്കുക.
ജസ്റ്റിസ് ബി കമാൽ പാഷക്ക് പകരം ജസ്റ്റിസ് പി ഉബൈദാണ് കേസിൽ വാദം കേൾക്കുന്നത്. ഹൈക്കോടതിയിൽ ജഡ്ജിമാരുടെ പരിഗണനാവിഷയങ്ങൾ മാറിയതിനാലാണ് പുതിയ ബെഞ്ചിലേക്ക് കേസ് എത്തിയത്. വിശദമായ വാദം കേൾക്കാൻ രണ്ടാഴ്ചത്തെ സാവാകാശം തേടാൻ സിബിഐ തീരുമാനിച്ചതായും സൂചനയുണ്ട്.
കേസിലെ ഹൈക്കോടതി ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുളള എതിർകക്ഷികൾക്കും സി.പി.ഐ.എമ്മിനും നിർണായകമാണ്. എന്നാൽ അഭിഭാഷകരുടെ അസൗകര്യം കണക്കിലെടുത്ത് പിണറായി വിജയൻ അടക്കമുളളവരും കേസിലെ എതിർകക്ഷികളും കൂടുതൽ സമയം തേടാൻ സാദ്ധ്യതയുണ്ട്.
റിവിഷന്‍ ഹര്‍ജിയിലെ വാദം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്വകാര്യ ഹര്‍ജികള്‍ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ജസ്റ്റിസ് ബി കമാല്‍ പാഷയാണ് അന്ന് ഹര്‍ജികള്‍ തള്ളിയത്. കേസില്‍ കക്ഷി ചേരാന്‍ സ്വകാര്യ വ്യക്തികള്‍ക്ക് അവകാശമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
Post Your Comments