ഷൊർണ്ണൂർ : റെയില്‍വേപാളങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 17 തീവണ്ടികള്‍ ഫെബ്രുവരി ഏഴുവരെ വൈകിയായിരിക്കും ഓടുക. തൃശ്ശൂര്‍ പുതുക്കാടിൽ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ട്രെയിനുകൾ വൈകി ഓടുന്നത് എന്നാൽ ഈ മാസം 28 വരെ തിങ്കളാഴ്ചകളിലും 14, 15 തീയതികളിലും, ഫെബ്രുവരി 7 വരെ വെള്ളിയാഴ്ചകളിലും നിയന്ത്രണമുണ്ടാകില്ല. കണ്ണൂര്‍-എറണാകുളം ട്രെയിന്‍ പൂങ്കുന്നത്ത് 115 മിനിറ്റ് പിടിച്ചിടും.
കോയമ്പത്തൂര്‍-തൃശ്ശൂര്‍ വണ്ടി 30 മിനിറ്റും, ബുധനാഴ്ച മാത്രം ഓടുന്ന ബിലാസ്പുര്‍-തിരുവനന്തപുരം മുളങ്കുന്നത്തുകാവിനും പൂങ്കുന്നത്തിനുമിടയില്‍ 60 മിനിറ്റും, ബിലാസ്പുര്‍-എറണാകുളം 60 മിനിറ്റും പിടിച്ചിടും. ഹൈദ്രാബാദ്-കൊല്ലം, വെള്ളിയാഴ്ചമാത്രം ഓടുന്ന കൊല്ലം- ഹൈദ്രാബാദ് 3 മണിക്കൂര്‍ ഒല്ലൂരില്‍ പിടിച്ചിടും.
ഇതോടൊപ്പം തന്നെ വ്യാഴാഴ്ചയും ഞായറാഴ്ചയും ഓടുന്ന കാക്കിനദ-കൊല്ലം വണ്ടിയും ഒല്ലൂരില്‍ പിടിച്ചിടുന്ന രീതിയിലാണ് നിയന്ത്രണം. എറണാകുളം-കോട്ടയം വണ്ടി 120 മിനിറ്റ് വൈകിയായിരിക്കും ഓടുക. ഈ മാസം 28വരെ ഡൗണ്‍ലൈനിലും, 29മുതല്‍ അപ് ലൈനിലുമായിരിക്കും അറ്റകുറ്റപ്പണികള്‍ നടക്കുക.
ബുധനാഴ്ചകളില്‍ മാത്രമോടുന്ന തിരുവനന്തപുരം-നിസാമുദീന്‍, തിങ്കളാഴ്ചയും വ്യാഴാഴ്ചയും ഓടുന്ന കൊച്ചുവേളി-ലോകമാന്യതിലക്, ശനിയാഴ്ച മാത്രം ഓടുഓടുന്ന തിരുവനന്തപുരം-നിസ്സാമുദീന്‍, എറണാകുളം-പൂനെ എന്നീ വണ്ടികള്‍ 55 മിനിറ്റ് ചാലക്കുടിയില്‍ പിടിച്ചിടും. എറണാകുളം-ഗുരുവായൂര്‍ വണ്ടി 20 മിനിറ്റും മദ്രാസ്-എഗ്മോര്‍ 140 മിനിറ്റും ചാലക്കുടിയില്‍ നിര്‍ത്താനാണ് നിര്‍ദേശം. തിരുവനന്തപുരം-പാലക്കാട്-നിലമ്പൂര്‍ വണ്ടി രണ്ടുമണിക്കൂര്‍ വൈകിയായിരിക്കും ഇനി മുതൽ തിരുവനന്തപരത്തുനിന്ന് പുറപ്പെടുക.
Post Your Comments