NewsInternational

നോട്ട് അസാധുവാക്കല്‍ നടപടിയ്ക്ക് വിദേശങ്ങളില്‍ കൈയ്യടി : ഇന്ത്യയുടെ നയം പിന്തുടരാന്‍ ഇനി ആസ്‌ട്രേലിയയും

ന്യൂഡല്‍ഹി: കള്ളപ്പണത്തെ നേരിടാന്‍ ഇന്ത്യ സ്വീകരിച്ച നോട്ട് അസാധുവാക്കല്‍ നടപടി ആസ്‌ട്രേലിയന്‍ മന്ത്രാലയം നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യയിലെ ആസ്ട്രേലിയന്‍ സ്ഥാനപതി ഹരീന്ദര്‍ സിദ്ധു. ഇന്ത്യയുടെ ചുവടുപിടിച്ച് ഉയര്‍ന്ന മൂല്യമുളള കറന്‍സികള്‍ നിരോധിക്കാനുളള ചര്‍ച്ചകള്‍ രാജ്യത്ത് തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് നടപ്പാക്കിയ പദ്ധതി വിജയം കണ്ടാല്‍ ഇന്ത്യന്‍ സംവിധാനത്തില്‍ വലിയ മാറ്റമാകും ഉണ്ടാക്കുക. താന്‍ കണ്ടിട്ടുളളതില്‍ വച്ചേറ്റവും സമൂലമായ മാറ്റമാണ് ഫലപ്രദമായി നടപ്പാക്കിയതെന്നും സിദ്ധു കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ഇതിനെ കൈകാര്യം ചെയ്യുന്ന രീതിയിലും താന്‍ അതീവ സന്തുഷ്ടനാണ്. ഇതിലുളള സങ്കീര്‍ണതകള്‍ പരിഗണിക്കുന്നതിനൊപ്പം തന്നെ സര്‍ക്കാര്‍ ഇതിന് വേണ്ടി എടുക്കുന്ന യത്നത്തെയും താന്‍ അഭിനന്ദിക്കുന്നു.

ആസ്ട്രേലിയയിലും ഇത്തരം ഒരു പദ്ധതി നടപ്പാക്കിയാല്‍ വന്‍തോതില്‍ കളളപ്പണം ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button