ജർമ്മനി: ഫേസ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തിയാല്‍ ഇനി കുടുങ്ങും.കള്ളക്കഥകൾക്കും വ്യാജവാര്‍ത്തകൾക്കും ഇനി മുതല്‍ ‘കോടികളായിരിക്കും’ വില നൽകേണ്ടി വരിക.ജര്‍മ്മനിയാണ് ഇതിനെതിരെ കടുത്ത നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.ഫെയ്‌സ്ബുക്കില്‍ പ്രസിദ്ധീകരിക്കുകയും അതിനു ശേഷം അടിസ്ഥാനരഹിതമാണെന്നറിഞ്ഞിട്ടം നീക്കം ചെയ്യാതിരിക്കുകയും ചെയ്യുന്ന ഓരോ വ്യാജവാര്‍ത്തയ്ക്കും അഞ്ച് ലക്ഷം യൂറോയാണ് (ഏകദേശം 3.5 കോടി രൂപ) പിഴയായി ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ജര്‍മ്മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി ചെയര്‍മാന്‍ തോമസ് ഓപ്പെര്‍മാനാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ നടപടികളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല എന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്..റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പോസ്റ്റുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ഫെയ്‌സ്ബുക്കിന് 500,000 യൂറോ പിഴ ചുമത്തും. വ്യാജവാര്‍ത്തയുടെ ഇരകള്‍ക്ക് നഷ്ടപരിഹാരമായി ഈ തുക നല്‍കും.തങ്ങള്‍ക്ക് ചെയ്യാവുന്നതിന് പരിധിയുണ്ടെന്നാണ് ഫെയ്‌സ്ബുക്ക് അറിയിച്ചത്. ഇതോടെ വാഷിംഗ്ടണ്‍ പോസ്റ്റ്, പോളിഫാക്ട് തുടങ്ങിയ തുടങ്ങിയ തേഡ് പാര്‍ട്ടികളുടെ സഹായത്തോടെയായിരിക്കും വ്യാജ പോസ്റ്റുകളെ തിരിച്ചറിയുക.
Post Your Comments