Automobile

ബുള്ളറ്റിന് ഭീഷണിയായി ഡബ്ല്യു 800

റോയൽ എൻഫീൽഡ് ക്ലാസിക് ബൈക്കുകൾക്ക് ഭീഷണിയായി കാവാസാക്കിയുടെ ഡബ്ല്യു 800 ഉടൻ ഇന്ത്യൻ നിരത്തുകളിൽ ഓടി തുടങ്ങും. ക്ലാസിക് ലുക്ക് ബൈക്കുകൾക്ക് ഇന്ത്യൻ വിപണിയിൽ മികച്ച സ്വീകാര്യത ഉള്ളതിനാൽ ഡബ്ല്യു 800നെ ബൈക്ക് പ്രേമികൾ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

മിഡിൽ വെയിറ്റ് ക്യാറ്റഗറിയിലുള്ള ഡബ്ല്യു 800 2011 ലാണ് രാജ്യാന്തര വിപണിയിൽ എത്തിയത്. ഇന്ത്യൻ വിപണി ലക്ഷ്യമാക്കി കാവാസാക്കി ഡബ്ല്യു 800നെ കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യയിലെത്തിച്ചു പരീക്ഷണയോട്ടങ്ങൾ ആരംഭിച്ചെതായി  റിപ്പോർട്ടുകളുണ്ട്.

1967 മുതൽ 1975 വരെ കാവസാക്കി പുറത്തിറക്കിയ ഡബ്ല്യു സീരിസ് ബൈക്കുകളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് ഡബ്ല്യു 800 നിർമിച്ചിരിക്കുന്നത്. 773 സിസി എൻജിനുമായി എത്തുന്ന ബൈക്കിന് 70 ബിഎച്ച്പി കരുത്തും 44 ബിഎഎച്ച്പി ടോർക്കുമുണ്ട്. ഈ വർഷം തന്നെ പുറത്തിറങ്ങുമെന്ന് കരുതുന്ന ബൈക്കിന്റെ എതിരാളി ബുള്ളറ്റായിരിക്കും. എന്നാൽ ഡബ്ള്യു 800 ന് ഏകദേശം എട്ടു ലക്ഷം രൂപ വില പ്രതീക്ഷിക്കുന്നതിനാൽ ബുള്ളറ്റ് നിർമാതാക്കൾക്ക് അൽപ്പം ആശ്വസിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button