തിരുവനന്തപുരം : ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസ്. അന്വേഷണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ഒരു ചങ്ങല പോലെ നിന്ന് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. സര്‍ക്കാര്‍ രേഖകള്‍ ലഭിക്കാന്‍ കാലതാമസമുണ്ടെങ്കില്‍ ഡയറക്ടറെ അറിയിക്കണമെന്നും വിജിലന്‍സ് ഡയറക്ടര്‍ പറഞ്ഞു. സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ പരാതിയില്‍ വിജിലന്‍സ് അന്വേഷണം വൈകുന്നുവെന്ന് ജേക്കബ് തോമസിനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതി രൂക്ഷ വിമര്‍ശനം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ ഡിജിപി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണു നിര്‍ദേശം.
Post Your Comments