വിജിലൻസ് പക്ഷപാതപരമായി പെരുമാറുന്നതിന്റെ തെളിവാണ് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ പരാമര്‍ശമെന്ന് കുമ്മനം രാജശേഖരൻ . സർക്കാരിനെതിരായ സാക്ഷ്യപത്രമായി ഇതിനെ കാണണം . മേഴ്സിക്കുട്ടിയമ്മയ്ക്കെതിരായ കേസിൽ അന്വേഷണം ശക്തമാക്കണമെന്നും കുമ്മനം വ്യകതമാക്കി . സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ പരാതിയില്‍ വിജിലന്‍സ് അന്വേഷണം വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച്ച തിരുവനന്തപുരം വിജിലന്‍സ് കോടതി ജേക്കബ് തോമസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഡി.ജി.പി വിളിച്ച് ചേര്‍ത്ത ഉന്നത തല യോഗത്തിൽ പരാതികളില്‍ നടപടി വൈകരുതെന്ന കര്‍ശന നിര്‍ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.
തോട്ടണ്ടി ഇറക്കുമതി നടത്തിയതില്‍ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ക്രമക്കേട് നടത്തിയെന്ന പരാതി പരിഗണിക്കുമ്ബോഴായിരുന്നു കോടതി വിജിലന്‍സ് ഡയറക്ടറെ രൂക്ഷമായി വിമര്‍ശിച്ചത്
Post Your Comments