സാന്‍ഫ്രാന്‍സിസ്കോ: ന്യൂ ഇയറില്‍ ചൈനയിലെ ഷാങ്ഗായിയില് നിന്നും സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പുറപ്പെട്ട യാത്രക്കാര്‍ക്ക് ലഭിച്ചത് അപൂര്‍വ്വ ഭാഗ്യം . ചൈനയില്‍ 2017 പുതുവര്‍ഷാഘോഷം നടത്തി സാൻഫ്രാൻസിസ്കോയിൽ എത്തിയപ്പോൾ 2016 എന്ന വർഷത്തിന്റെ അവസാനനിമിഷങ്ങളിലാണ് അവർ എത്തിച്ചേർന്നത്. രണ്ട് തവണ ന്യൂ ഇയർ ആഘോഷിക്കാനുള്ള ഭാഗ്യമാണ് ഈ യാത്രക്കാർക്ക് ലഭിച്ചത്.
ഭൂമിയുടെ രണ്ട് ധ്രുവങ്ങളിലാണ് ഇരു രാജ്യങ്ങളും . ചൈനയിൽ ആദ്യം പുതുവർഷം എത്തിയതിന് ശേഷമാണ് സാൻഫ്രാൻസിസ്കോയിൽ എത്തിയത്. ലോകത്ത് തന്നെ ന്യൂസിലന്റിലെ സുമാവോ ദ്വീപുകളിലാണ് ആദ്യം പുതുവര്‍ഷം എത്തിയത്.
Post Your Comments