KeralaNews

അയ്യപ്പന്മാരില്‍ നിന്നും കൈക്കൂലി വാങ്ങിയ സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയില്‍

പത്തനംതിട്ട: ക്യൂ നിന്ന അയ്യപ്പന്മാരില്‍നിന്നും കൈക്കൂലി വാങ്ങിയ സെക്യൂരിറ്റി ജീവനക്കാരൻ വിജിലൻസിന്റെ പിടിയിൽ. ആലപ്പുഴ സ്വദേശി സോമനാണ് പിടിയിലായത്. ക്യൂ ഒഴിവാക്കി എളുപ്പത്തില്‍ ദര്‍ശനം നടത്താന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി ഇയാള്‍ തീര്‍ഥാടകരില്‍നിന്ന് 700 രൂപ വീതം കൈപ്പറ്റിയതായാണ് വിവരം.

ദേവസ്വം വിജിലന്‍സ് എസ്പി രതീഷ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. പിടിയിലാകുമ്പോൾ ഇയാളുടെ കൈവശം കൈക്കൂലി വാങ്ങിയ 17,000 രൂപയോളം ഉണ്ടായിരുന്നു. തീർത്ഥാടകരിൽ നിന്ന് ലഭിച്ച പണമാണിതെന്ന് ഇയാൾ സമ്മതിച്ചതായി വിജിലൻസ് അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button