India

സര്‍ക്കാര്‍ രേഖകളില്‍ ദരിദ്രൻ : ബാങ്ക് അക്കൗണ്ടില്‍ കോടീശ്വരൻ

ഹൈദരാബാദ് : സർക്കാർ രേഖകളിൽ ദരിദ്രനായ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും കോടികളുടെ നിക്ഷേപം കണ്ടെത്തി. നോട്ട് നിരോധന പ്രഖ്യാപനം വന്ന നവംബർ 8 ന് 17 കോടിയുടെ നിക്ഷേപമാണ് ഇയാൾ നടത്തിയത്. ഇതിൽ 14 കോടി രൂപയും നിരോധിച്ച നോട്ടുകളാണ്.

സംഭവുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തിൽ പണത്തിന്റെ സ്രോതസ്സ് തെളിയിക്കാൻ സാധിക്കാത്തതിനാൽ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വഴിയരികിൽ കച്ചവടം നടത്തി ജീവിക്കുന്ന ആളാണ് പിടിയിലായതെന്ന് അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button