News

രാത്രി സ്ത്രീകള്‍ വീടിന് പുറത്തിറങ്ങരുതെന്ന് ഉപദേശം ; ബാംഗ്ലൂരിലെ മാനഭംഗങ്ങള്‍ക്ക് ഇരകളെ കുറ്റപ്പെടുത്തി അബു ആസ്മി

ബാംഗ്ലൂർ :പുതുവര്‍ഷാഘോഷത്തിനിടയിലുണ്ടായ കൂട്ട മാനഭംഗങ്ങള്‍ക്ക് ഇരകളെ കുറ്റപ്പെടുത്തി സമാജ് വാദി പാര്‍ട്ടി നേതാവ് അബു ആസ്മി. സ്ത്രീകളും പുരുഷന്മാരും വ്യത്യസ്തരാണെന്നും രാത്രി സ്ത്രീകള്‍ വീടിന് പുറത്തിറങ്ങരുതെന്നുമാണ് ആസ്മിയുടെ ഉപദേശം. കൂടാതെ സ്ത്രീകള്‍ പഞ്ചസാരപോലെയാണെന്നും ഉറുമ്ബുകളെ അവര്‍ ക്ഷണിച്ച്‌ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ സംസ്ക്കാരത്തിന് എതിരു നില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഇരുട്ടിയതിന് ശേഷവും ഒരു പെണ്‍കുട്ടിക്ക് ആഘോഷിക്കണമെങ്കില്‍ ഭര്‍ത്താവിനോ പിതാവിനോ ഒപ്പം പുറത്തുപോകണം. അല്ലാതെ അപരിചിതര്‍ക്കൊപ്പമല്ല പോകേണ്ടതെന്നും ആസ്മി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button