ബെംഗളൂരു : ഹൃദയാഘാതത്തെത്തുടർന്ന് കർണാടക സഹകരണമന്ത്രി എച്ച്.എസ്. മഹാദേവ് പ്രസാദ് (58) അന്തരിച്ചു. ചിക്കമംഗലൂരിൽ വെച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ നിയമസഭാ മണ്ഡലമായ ഗുണ്ടൽപേട്ടിൽ നിന്നാണ് അഞ്ചു തവണ എംഎൽഎ ആയത്.
ചൊവ്വാഴ്ച രാവിലെ ചിക്കമംഗലൂരിലെ ഒരു റിസോർട്ടിൽ താമസിക്കുകയായിരുന്ന അദ്ദേഹത്തെ പുറത്തുകാണാതിരിക്കുകയും ടെലിഫോൺ കോളുകൾക്ക് മറുപടി നൽകാതെയും ചെയ്തതോടെ പേഴ്സണൽ സ്റ്റാഫ് മുറി തള്ളിത്തുറന്നപ്പോഴാണ് മരിച്ച നിലയിൽ അദ്ദേഹത്തെ കണ്ടെത്തിയത്.
Post Your Comments