എടക്കര : വിവാഹച്ചടങ്ങിന് മണിക്കൂറുകള്‍ക്കു മുന്‍പ് വരന്‍ മുങ്ങി. എടക്കര സ്വദേശിയായ യുവാവാണു മുങ്ങിയത്. പത്തനംതിട്ട ജില്ലക്കാരിയാണ് വധു. രാവിലെ ആറോടെ വധുവും ബന്ധുക്കളും എടക്കരയിലെത്തി. ഇവര്‍ക്കു വിശ്രമിക്കാന്‍ ലോഡ്ജ് സൗകര്യപ്പെടുത്തി കൊടുക്കാന്‍ വരന്‍ എത്തിയിരുന്നു.
വിശ്രമത്തിനുശേഷം വധുവും ബന്ധുക്കളും പള്ളിയിലെത്തിയെങ്കിലും വരനും കൂട്ടരും എത്തിയില്ല. വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോള്‍ വ്യക്തമായ മറുപടി ലഭിച്ചില്ല. കബളിപ്പിക്കപ്പെട്ടുവെന്ന് ബോധ്യമായതോടെയാണ് വധുവും വീട്ടുകാരും പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. വരന്റെ പേരില്‍ വിശ്വാസവഞ്ചനയ്ക്കു പൊലീസ് കേസെടുത്തു. ഇവരുടെ മനഃസമ്മതം മൂന്നാഴ്ച മുന്‍പാണ് നടന്നത്.
Post Your Comments