KeralaNews

സംഘർഷ മേഖലകളിൽ കേന്ദ്ര സേനയെ വിന്യസിക്കണം- കുമ്മനം

കൊച്ചി: സംസ്ഥാനത്തെ സംഘര്‍ഷമേഖലകളില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ചെറുവത്തൂരിൽ നടക്കുന്ന കാര്യങ്ങൾ വെച്ച് നോക്കിയാൽ സംസ്ഥാന പൊലീസിന് സംഘർഷം നിയന്ത്രിക്കാൻ സാധിക്കുന്നില്ലെന്നാണ് മനസ്സിലാക്കുന്നത്. ആഭ്യന്തര വകുപ്പ് ഇതിൽ പരാജയപ്പെട്ടിരിക്കുകയാണ്.മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും മാദ്ധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.

“ചെറുവത്തൂരിലെ സംഘർഷം ഏകപക്ഷീയമാണ്‌. പോലീസിനു സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം നൽകണം.ഒരു പാർട്ടിയിൽ ഉള്ളതല്ലാത്ത പ്രവർത്തകന്മാരോടും നേതാക്കന്മാരോടും റോഡിലൂടെ സഞ്ചരിക്കരുതെന്നാണെന്നു നിർദ്ദേശം.തികഞ്ഞ അരാജകത്വം ആണ് അവിടെ നടക്കുന്നത്.സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചു മുന്നോട്ടു വരണം.”

“സിപിഎമ്മിന്റെ അക്രമങ്ങൾക്കെതിരെ ജനകീയ മുന്നേറ്റം ആരംഭിക്കും. പിണറായി വിജയൻ പലപ്പോഴും താൻ മുഖ്യമന്ത്രിയാണെന്നു മറന്നു പോകുന്നു. പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും ഉയർന്നിട്ടില്ല.മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമാധാനയോഗം വിളിച്ചു ചേർത്തതിന് ശേഷവും ആക്രമണം തുടരുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കും” കുമ്മനം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button