തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ജീവനക്കാരുടെ സംഘടനകളുടെ പ്രതിനിധികളുമായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജീവനക്കാരുടെ ക്ഷാമബത്ത വിതരണ തീരുമാനം പിന്‍വലിച്ചതിന്റെ പേരിലാണ് സിഐടിയു ഒഴികെയുള്ള സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. ഡിസംബറിലെ ശമ്പളത്തിനൊപ്പം കുടിശ്ശിക നല്‍കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് ഇപ്പോള്‍ നല്‍കേണ്ടെന്ന് കെഎസ്ആര്‍ടിസി തീരുമാനിച്ചതാണ് ജീവനക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. സര്‍വീസ് മുടക്കിയുള്ള സമരം കെഎസ്ആര്‍ടിസിയ്ക്ക് താങ്ങാനാവില്ലെന്നതിനാല്‍ ജീവനക്കാര്‍ സമരത്തില്‍ നിന്നും പിന്‍മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.
Post Your Comments